വിരമിച്ച അധ്യാപകർക്ക് യാത്രയയപ്പ് നല്കി
2013 - 14 വർഷം സർവ്വീസിൽ നിന്നും വിരമിച്ച ശ്രീമാന്മാർ.പി.കരുണാകരൻ (ഗോപാൽ യു.പി.) , എം.കെ.രവീന്ദ്രൻ (ജി.എം.യു.പി.എസ്.ഏഴോം ) , കെ.പി.സുലോചന (ഇടക്കെപ്പുറം യു.പി ) , മോളി ആന്റണി (ജി.എൽ .പി.എസ്.ചെറു വാച്ചേരി ), എ .ഉഷ (വെങ്ങര മാപ്പിള യു.പി.എസ്) , കെ.വസന്തകുമാരി (ചെറുകുന്ന് മുസ്ലിം എല്.പി.എസ്) , ടി.കെ.പത്മിനി (ബി.എം.എൽ.പി.മാടായി) എന്നിവർക്ക് ഹെഡ് മാസ്റ്റേർസ് ഫോറം യാത്രയയപ്പ് നല്കി. ഡയറ്റ് ഫാക്കൽറ്റി ശ്രീ.തമ്പാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശ്രീ.ഉമറുൽ ഫാറു ഖ് ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ ശ്രീ.വി.വി.രാമചന്ദ്രൻ ഉപഹാരങ്ങൾ വിതരണം ചെയ്തു. എച്ച്.എം.ഫോറം സെക്രട്ടറി ശ്രീ.വി.രാജൻ സ്വാഗതവും ശ്രീ.ഒ.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.