Pages

27/07/2013

31-07-2013 ലെ രക്ഷാകർത്തൃ യോഗത്തിൽ നടക്കുന്ന ബോധവൽക്കരണ പരിപാടിയുടെ മാർഗനിർദ്ദേശങ്ങൾ
സ്ക്കോളർഷിപ്പ് 

24/07/2013

SUB DISTRICT GAMES

മാടായി ഉപജില്ലാതല ചെസ്സ്‌ മത്സരം 31/07/2013 ബുധനാഴ്ച്ച   G.W.H.S.S Cherukunnu വച്ചു നടക്കുന്നു.ഓരോ വിദ്യാലയത്തിൽ നിന്നും ഓരോ വിഭാഗത്തിലും (U/19,U/17,U14) ഒരു ആണ്‍കുട്ടി യെയും ഒരു പെണ്‍കുട്ടിയെയും പങ്കെടുപ്പിക്കാവുന്നതാണ്. പങ്കെടുക്കുന്ന കുട്ടികൾ എച്ച് .എം / പ്രിൻസിപ്പൽ എന്നിവരിൽ നിന്നും എലിജിബിലിട്ടി സർട്ടിഫിക്കറ്റു കൊണ്ടുവരണം രാവിലെ 9.30 നു ഹാജരാകണം.മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികളുടെയും പേരുകൾ ഓണ്‍ ലൈനായി പിന്നീട് രെജിസ്റ്റർ ചെയ്യേണ്ടതാണ് . രെജിസ്റ്റർ ചെയ്യേണ്ട വെബ്‌ സൈറ്റ് 05/08/2013 നു പ്രവര്ത്തനക്ഷമമാവും.ഓണ്‍ ലൈൻ ആയി രെജിസ്റ്റർ ചെയ്യാത്ത കുട്ടികള്ക്ക് ജില്ലാ തല മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുകയില്ല.

21/07/2013

നാളെ ( ജൂലായ്‌ 22 തിങ്കൾ ) സ്കുളുകൾക്ക് അവധി പ്രഖ്യാപിച്ചു. എന്നാൽ CLUSTER TRAINING സാധാരണ പോലെ നടക്കുമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

20/07/2013

SCHOOL KALOLSAVAM

കേരളാ സ്കുൾ കലോത്സവത്തിൽ മികവു തെളിയിക്കുന്ന കുട്ടികൾക്കുള്ള ധനസഹായം ലഭിക്കാൻ ഉടൻ അപേക്ഷിക്കുക അപേക്ഷാ ഫോറവും വിശദമായ ഉത്തരവിനും ഇവിടെ ക്ലിക്ക് ചെയ്യുക

13/03/2013

മാടായി ഉപജില്ലയിലെ പ്രൈമറി ഹെഡ് മാസ്റ്റര്‍ മാരുടെ യോഗം 15/03/2013 നു രാവിലെ പത്ത് മണിക്ക് ബി ആര്‍ സി യില്‍ വച്ചു നടക്കും . എല്ലാവരും കൃത്യ സമയത്ത് പങ്കെടുക്കുക . 

05/02/2013

സംസ്ഥാന പ്രവൃത്തി പരിചയ മേളയില്‍ പങ്കെടുത്ത കുട്ടികള്‍ക്കും ജില്ലാ പ്രവൃത്തി പരിചയ മേളയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ എല്‍.പി.വിഭാഗം കുട്ടികള്‍ക്കും  ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പ്രവൃത്തി പരിചയ അദ്ധ്യാപകര്‍ക്കുള്ള യാത്രയയപ്പും 08/02/2013 വെള്ളിയാഴ്ച 2.30 നു ബി.ആര്‍.സി.യില്‍ നടക്കുന്നു. ഉപജില്ലാ പ്രവൃത്തി പരിചയ ക്ലബ് നടത്തുന്ന ഈ പരിപാടി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.വി.വി.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ ഫോറം കണ്‍വീനര്‍ ശ്രീ.പി.ഒ.മുരളീധരന്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്യും.മാടായി ബി.പി.ഒ.ശ്രീ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിക്ക് എച്ച് എം ഫോറം കണ്‍വീനര്‍ ശ്രീ.വി.രാജന്‍ , ബി.ആര്‍.സി.ട്രെയിനര്‍ ശ്രീ.എ.വി.ബാബു എന്നിവര്‍ ആശംസ നേരും.

28/01/2013

എല്‍.എസ്.എസ് / യു.എസ്.എസ്  പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് എല്ലാ ഹെഡ് മാസ്റ്റര്‍ മാരും പരീക്ഷാ ഭവന്റെ സൈറ്റില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്തു എടുക്കണം. 210.212.24.52/lss_uss എന്ന അഡ്രസ്സില്‍ നിന്നും യുസര്‍ നെയിമായി S00000 എന്നും പാസ് വേര്‍ഡ് ആയി S00000 എന്നും ടൈപ്പ് ചെയ്തു ലോഗിന്‍ ചെയ്യുക. (ഇതില്‍ 00000 എന്നത് സ്കുള്‍ കോഡ് ആണ് ) ഉദാ : സ്കുള്‍ കോഡ് 13550 ആണെങ്കില്‍ യുസര്‍ നെയിം S13550 ആണ് . ലോഗിന്‍ ചെയ്ത ഉടനെ പാസ് വേര്‍ഡ്‌ മാറ്റുക.  

21/01/2013

2013 ജനുവരി 22 മുതല്‍ നടത്താനിരുന്ന ക്ലസ്റ്റര്‍ പരിശീലനം 28,29,30,31 തീയ്യതികളില്‍ നടക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ അറിയിച്ചു.