ഉപജില്ല കലോത്സവം - വിളംബര ജാഥയും ലോഗോ പ്രകാശനവും
മാടായി ഉപജില്ല കലോത്സവത്തിന്റെ ലോഗോ പ്രകാശനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫ: സരള നിർവ്വഹിച്ചു.ഏഴോം പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.വി.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.കലോത്സവത്തിന് മാത്രമായി നിർമ്മിച്ച ബ്ലോഗിന്റെ ഉദ്ഘാടനം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ.വി.വി.രാമചന്ദ്രൻ നിർവ്വഹിച്ചു.പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ.കെ.പി.മനോജ് ആശംസ നേർന്നു.ലോഗോ നിർമിച്ചത് നെരുവംബ്രം യു.പി.സ്കൂൾ അധ്യാപകനായ ശ്രീ.വിനോദും ബ്ലോഗ് നിർമിച്ചത് കുഞ്ഞിമംഗലം ഹയർ സെക്കന്ററി അധ്യാപകനായ ശ്രീ.സുരേന്ദ്രനും ആണ്.ചടങ്ങിന് പ്രോഗ്രാം കമ്മറ്റി കണ്‍ വീനർ ശ്രീ.സി.ഒ രമേശൻ നന്ദി പറഞ്ഞു. ചടങ്ങിനു മുന്നോടിയായി വിളംബര ജാഥ നടന്നു.പഞ്ചായത്ത് പ്രസി ഡ ന്റ് ശ്രീ.സി.വി.കുഞ്ഞിരാമൻ , എ.ഇ.ഒ .ശ്രീ.വി.വി.രാമചന്ദ്രൻ ,കൊട്ടില ഹയർ സെക്കന്ററി ഹെഡ് മാസ്റ്റർ ശ്രീ.ഗോപിനാഥൻ ,സി.ഒ.പ്രഭാകരൻ ,കെ.പി.മനോജ് , എച്ച്.എം.ഫോറം.സെക്രട്ടറി ശ്രീ.വി.രാജൻ ,ഒ.രാമചന്ദ്രൻ,ജോണ്‍സണ്‍ലാസർ , എ.കുഞ്ഞികൃഷ്ണൻ എന്നിവർ നേതൃത്വം നല്കി.
ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫ.സരള നിർവ്വഹിക്കുന്നു
കലോത്സവത്തിന്റെ ലോഗോ
വിളംബര ജാഥ
No comments:
Post a Comment