Pages

08/10/2012

KAAYIKAMELA

2012-13 വര്‍ഷത്തെ മാടായി ഉപജില്ല കായികമേള നവംബര്‍ 1,2,3 തീയ്യതികളില്‍ പാളയം ഗ്രൌണ്ടില്‍ വച്ചു നടത്താന്‍ തീരുമാനിച്ചു. കായികമേളയുടെ സുഗമമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. മാടായി പഞ്ചായത്ത് ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു.യോഗത്തില്‍ എ ഇ ഓ ശ്രീ .വി വി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീമതി രാജമ്മ തച്ചന്‍ ഉദ്ഘാടനം ചെയ്തു. മാടായി ബോയ്സ് ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ സ്വാഗതവും എച് എം ഫോറം സെക്രട്ടറി നന്ദിയും പറഞ്ഞു.

No comments:

Post a Comment