മാടായി ഉപജില്ലാ ശാസ്ത്രോൽസവം ഒക്ടോബർ 29,30 തീയ്യതികളിൽ ചെറുകുന്ന് ഗേൾസ് ഹൈസ്കുളിൽ വച്ചു നടക്കുന്നു. 29/10/13 നു 9.30 മുതൽ പ്രവൃത്തി പരിചയ മേളയിലെ തത്സമയ നിർമാണ മത്സരങ്ങൾ ജി.ജി.വി.എച്ച്.എസ്.എസ്. ചെറുകുന്നിലും ഗണിതശാസ്ത്ര മേളയിലെ മത്സരങ്ങൾ ജി.ബി.എച്ച്.എസ്.എസ്.ചെറുകുന്നിലും ശാസ്ത്ര നാടക മത്സരം ഉദ്ഘാടന സമ്മേളനത്തിനു ശേഷം ജി.ജി.വി.എച്ച്. എസ്.എസ്സിലും നടക്കും.30/10/13 നു 9.30 മുതൽ ശാസ്ത്ര മേളയിലെ മത്സരങ്ങൾ ജി.ജി.വി.എച്ച്.എസ്.എസ്സിലും സാമൂഹ്യ ശാസ്ത്ര മേളയിലെ മത്സരങ്ങൾ ജി.ബി.എച്ച്.എസ്.എസ്സിലും നടക്കും.ഐ.ടി മേള ജി.ജി.വി.എച്ച്.എസ്.എസ്സിലെയും ജി.ബി.എച്ച്.എസ്.എസ്സിലെയും കമ്പ്യൂട്ടർ ലാബിൽ വച്ചും നടക്കും.രെജിസ്ട്രേഷൻ 28/10/13 നു രാവിലെ 11 മണി മുതൽ ജി.ജി.വി.എച്ച്.എസ്.എസ്സിൽ വച്ചു നടക്കും.രെജിസ്ട്രേഷൻ നടത്തുന്നതിനു മുമ്പായി ടോക്കൻ ഫ്ലാഗ് , ടീച്ചർ മാരുടെ വിഹിതം എന്നിവ അടച്ചു റസീറ്റ് വാങ്ങണം.കൂടാതെ കഴിഞ്ഞ വർഷം വാങ്ങിച്ച ട്രോഫികൾ തിരിച്ചു നല്കുകയും ചെയ്യണം. ഈ രണ്ട് കാര്യങ്ങളും പൂർത്തിയാക്കിയില്ലെങ്കിൽ റജിസ്റ്റ്രെഷൻ തടസ്സപ്പെട്ടേക്കും .എൽ.പി,യു.പി,എച്ച്.എസ്,എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങളുടെ മുഴുവൻ തുകയും ഒരുമിച്ച് അടക്കാൻ ശ്രദ്ധിക്കണം.
No comments:
Post a Comment